FLASH NEWS

അറിവിന്‍റെ അക്ഷരമുറ്റത്തേക്ക് നവാഗതര്‍ക്ക് സ്വാഗതം . ..............

FLASH NEWS

അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു .8,9,10 . ................

Wednesday 20 June 2018



                               
                  അനുമോദനവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും വായനാദിനാചരണവും 


                      കടുമേനി സെന്റ് മേരീസ് ഹൈസ്ക്കൂളിൽ 2017-18 വർഷം SSLC പരിക്ഷയിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് ഉള്ള അനുമോദനവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും വായനാദിനാചരണവും വിവിധ പരിപാടികളോടെ വിപുലമായി നടത്തപ്പെടുകയുണ്ടായി.P. T. A പ്രസിഡന്റ് ശ്രി മാത്യു TM അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ മാനേജർ റവ.ഫാദർ ജോസ് കീച്ചങ്കേരിയിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു.സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി എൽ സി ക്കുട്ടി ടീച്ചർ സ്വാഗതം ആശംസിച്ച ചടങ്ങിൽ അസിസ്റ്റൻറ്റ് വികാരി ഫാദർ ജസ്റ്റിൻ കൂറൂമുള്ളിൽ സ്റ്റാഫ് സെക്രട്ടറി ശ്രി തോമസ് എ.ഡി. വിദ്യാർത്ഥി പ്രതിനിധി മാസ്റ്റർ റിച്ചാർഡ് പി ജെ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. തുടർന്ന് ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള വിവിധ എൻഡോമെന്റുകളും 2011-18 വർഷം രാജ്യ പുരസ്ക്കാർ നേടിയ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ചടങ്ങിന്മാറ്റ് കൂട്ടി. അധ്യാപക അനധ്യാപകർ രക്ഷാകർത്താക്കൾ വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെത്തു.


No comments:

Post a Comment