FLASH NEWS

അറിവിന്‍റെ അക്ഷരമുറ്റത്തേക്ക് നവാഗതര്‍ക്ക് സ്വാഗതം . ..............

FLASH NEWS

അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു .8,9,10 . ................

STEP


സെന്റ് മേരീസ് ഹൈസ്കൂള്‍ കടുമേനി
STEP REPORT
ബഹുമാനപ്പെട്ട കാസറഗോഡ് ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ 23/07/2014ന് നടന്ന പ്രധാനാധ്യാപകരുടെ യോഗതീരുമാനപ്രകാരം ആഗസ്റ്റ് 13 ന് നടത്തിയ ക്ലാസ് പി.ടി.എ യുടെ റിപ്പോര്‍ട്ട്.
2014 ആഗസ്റ്റ് 13 ന് ഉച്ചകഴിഞ്ഞ് 2 മണിക്കു് ആരംഭിച്ച യോഗത്തില്‍ പ്രധാനാധ്യാപകന്‍ ശ്രീ. മൈക്കിള്‍ എം . എ സ്വാഗതം നേര്‍ന്നു. പി.ടി. എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ ശ്രീമതി. മേഴ്സി മാണി ഉദ്ഘാടനം നിര്‍വഹിച്ചു.

സെഷന്‍ 1.
അവതരണം ശ്രീ. തോമസ് എ.ഡി.
കഴിഞ്ഞ വര്‍ഷത്തെ എസ്. എസ്. എല്‍. സി പരീക്ഷയില്‍ ഈ വിദ്യാലയം 99% വിജയം കൈവരിച്ചു. റിസള്‍ട്ട് മെച്ചപ്പെടുത്തുന്നതിനുവേണ്ടി ജൂലൈ ആദ്യവാരം മുതല്‍ രാവിലെയും വൈകിട്ടും സാധ്യമായ അവധി ദിവസങ്ങളുലും ശനിയാഴ്ച്ചകളിലും പ്രത്യേക ടൈംടേബിള്‍ പ്രകാരം പഠനപ്രവര്‍ത്തനങ്ങള്‍ നടത്തി. ഓരോകുട്ടിയുടെയും പഠനശേഷി വിലയിരുത്തി അതിനനുസരിച്ചുള്ള പാഠ്യപ്രവര്‍ത്തനം നടത്തി. എസ്. എസ്. എല്‍. സി വിദ്യാര്‍ഥികളുടെ ഭവനസന്ദര്‍ശനം നടത്തി കുട്ടികളെ വ്യക്തിപരമായി അടുത്തറിയുകയും പഠനസാഹചര്യങ്ങള്‍ മനസിലാക്കുകയും ചെയ്തു.പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ ഗ്രൂപ്പ് തിരിച്ച് അധ്യാപകര്‍ക്ക് ദത്തുനല്‍കി. വളരെ പിന്നാക്കം നില്‍ക്കുന്ന കുട്ടികളുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി അവരുടെ പഠനനിലവാരം ചര്‍ച്ചചെയ്ത് മെച്ചപ്പെട്ട പഠനാന്തരീക്ഷം അവര്‍ക്ക് ഉറപ്പുവരുത്തുകയും ചെയ്തു. കഴിഞ്ഞവര്‍ഷം ഒരുകുട്ടി തോല്‍ക്കാനിടയായ സാഹചര്യം ചര്‍ച്ച ചെയ്തു. ഈവര്‍ഷം 100% വിജയത്തോടൊപ്പം ഉയര്‍ന്ന ഗ്രേഡും നേടുന്നതനുള്ള തീവ്രപരിശീലന പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ ആദ്യവാരം തന്നെ ആരംഭിച്ചു. ഇതിനായി പ്രത്യേകം ടൈംടേബിള്‍ തയ്യാറാക്കിയുട്ടുണ്ട്.

സെഷന്‍ 2.
അവതരണം ശ്രീ. സജി ജയിംസ് കെ.
2.45 മുതല്‍ 3. മണി വരെ STEPS പദ്ദതിയെക്കുറിച്ച് പവര്‍ പോയന്റ് പ്രസന്റേഷനിലൂടെ അവതരിപ്പിച്ചു.

സെഷന്‍ 3.
ഗൃഹസര്‍വേ റിപ്പോര്‍ട്ട് അവതരണം ശ്രീമതി. അച്ചാമ്മ കെ ടി.
പത്താംതരത്തിലെ കുട്ടികളുടെ ഭവനസന്ദര്‍നസര്‍വേ റിപ്പോര്‍ട്ട് അവതരണമാണ് 3 മണിമുതല്‍ 3.30 വരെ നടത്തിയത്. സ്വന്തമായി വീടില്ലാത്തവരുടെയും മറ്റ് അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയും വിശദമായി ചര്‍ച്ച ചെയ്തു. കുട്ടികളുടെ പഠനത്തെ വിഘാതമായി ബാധിക്കുന്ന ഒന്നാണ് സാമ്പത്തിക പിന്നാക്കാവസ്ഥ. ഇതിനെക്കുറിച്ച് ചര്‍ച്ചചെയ്ത് സാധ്യമായ സഹായങ്ങള്‍ നല്‍കുകയും ചെയ്തു. (കുട, യൂണിഫോം, സ്കുള്‍ ബാഗ്, മറ്റു പഠനസാമിഗ്രികള്‍). അനാവശ്യമായി ടി.വി. കണ്ട് പഠനസമയം കളയുക, മൊബൈല്‍ ഫോണ്‍ കുട്ടികള്‍ക്കുനല്‍കാതിരിക്കുക എന്നിങ്ങനെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രവര്‍ത്തങ്ങള്‍ക്ക് കൂട്ടുനില്‍ക്കാതിരിക്കാന്‍ മാതാപിതാക്കള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കി.ക്ലാസ് പി.ടി.എ കളില്‍ മാതാപിതാക്കള്‍ നിര്‍ബന്ധമായും വന്നെങ്കില്‍ മാത്രമേ കുട്ടികളുടെ പഠനനിലവാരത്തെക്കുറിച്ച് മാതാപിതാക്കള്‍ക്ക് കൃത്യമായ വിവരം ലഭിക്കുകയുള്ളു.

സെഷന്‍ 4.
യൂണിറ്റ് ടെസ്റ്റ് അവലോകനം, മാര്‍ക്ക് അവതരണം- ശ്രീമതി. റോണിയ ജോര്‍ജ്.

SITC യുടെ സഹായത്തോടെ വിഷയം, സ്കോര്‍, ഗ്രേഡ് എന്നിവയുടെ അടിസ്ഥാനത്തില്‍ വിശകലനം നടത്തി. റിസള്‍ട്ട് മെച്ചപ്പെടുത്താന്‍ വീടുകളില്‍ പ്രത്യേക ടൈം ടേബിള്‍ തയ്യാറാക്കിയുള്ള പഠനവും സ്കൂളില്‍ സമയാസമയങ്ങളിലുള്ള മൂല്യനിര്‍ണ്ണയവും നടത്തുന്നു.

സെഷന്‍ 5.

എസ്. എസ്. എല്‍. സി റിസള്‍ട്ട് 2015 കര്‍മ്മ പരിപാടി. അവതരണം സി. ത്രേസ്യാമ്മ

  1. യൂണിറ്റ് ടെസ്റ്റ് , തുടര്‍ പ്രവര്‍ത്തനങ്ങള്‍
  2. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവരെ ദത്തുനല്‍കി.
  3. എല്ലാമാസവും ക്ലാസ് പി.ടി. എ കള്‍.
  4. കൃത്യമായ അറ്റന്‍ഡന്‍സ്.
  5. മോട്ടിവേഷന്‍ കൗണ്‍സലിംഗ് ക്ലാസുകള്‍.
  6. രാവിലെയും വൈകുന്നേരവും സാധ്യമായ അവധിദിവസങ്ങളിലും ശനിയാഴ്ചകളിലും സ്പെഷ്യല്‍ ക്ലാസ്.
  7. മാതാപിതാക്കളുമായി നിരന്തര സമ്പര്‍ക്കം
  8. പ്രത്യകപരിഗണന നല്‍കേണ്ട കുട്ടികള്‍ക്ക് കൂടുതല്‍ സമയം പരിശീലനം.
  9. പൊതുസമൂഹത്തിന്റെ സഹായത്തോടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സാധ്യമായ സഹായം.

യോഗത്തില്‍ ശ്രീ. തോമസ് എ.ഡി. നന്ദി പറഞ്ഞു.

1 comment:

  1. വിശദമായ റിപ്പോര്‍ട്ട് വളരെ ഉപകാരമായി. അഭിനന്ദനങ്ങള്‍

    ReplyDelete