FLASH NEWS

അറിവിന്‍റെ അക്ഷരമുറ്റത്തേക്ക് നവാഗതര്‍ക്ക് സ്വാഗതം . ..............

FLASH NEWS

അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു .8,9,10 . ................

ABOUT US



ST MARY'S HIGH SCHOOL KADUMENI


കാസറഗോഡ് ജില്ലയിലെ കിഴക്കന്‍ മലയോര പ്രദേശമായ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിന്റെ സാംസ്കാരിക വിളനിലമായ കടുമേനിയില്‍ 31 വര്‍ഷമായി അറിവിന്റെ പ്രകാശ ചൈതന്യം ചൊരിഞ്ഞ് നിലകൊള്ളുന്ന കടുമേനി സെന്റ്മേരീസ് ഹൈസ്കുള്‍ 1983ല്‍ സ്ഥാപിതമായി. ഈ സരസ്വതീക്ഷേത്രത്തിന്റെ സ്ഥാപനത്തിനും നടത്തിപ്പിനും നേതൃത്വം നല്‍കിയത് ത്യാഗമതിയായ റവ. ഫാ. തോമസ് നടയിലാണ്. ഈ വിദ്യാലയത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തിയത് മാര്‍.സെബാസ്റ്റ്യന്‍ വള്ളോപ്പള്ളി പിതാവിന്റെ അധ്യക്ഷതയില്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. പി. ജെ ജോസഫ് അവര്‍കളാണ്. ഇതോടുകൂടി കടുമേനി ഗ്രാമവാസികളുടെ ചിരകാലാഭിലാഷമായിരുന്ന സ്കൂള്‍ എന്ന് സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടു. പ്രാരംഭകാലഘട്ടങ്ങളില്‍ ഈ കലാലയത്തിന്റെ ഭൗതികസാഹചര്യങ്ങള്‍ ശോചനീയമായിരുന്നെങ്കിലും കാലാകാലങ്ങളില്‍ സേവനമനുഷ്ഠിച്ച മാനേജരച്ചന്മാരുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ സ്കൂളിന്റെ സാഹചര്യങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി.

1983 ജൂണ്‍ 15 ന് അധ്യയനം ആരംഭിച്ച ഈ സ്കൂളിലെ ആദ്യ പ്രദാനാധ്യാപിക സി. സുമ (സി. എച്. എഫ്) ആയിരുന്നു. 1986-ല്‍ 90% വിജയത്തോടെ ആദ്യ എസ്. എസ്. എല്‍. സി. ബാച്ച് പുറത്തിറങ്ങി. ഭാവനാപൂര്‍ണമായ കാഴ്ചപ്പാടുകളോടെ മുന്നേറിയ ഈ വിദ്യാലയത്തില്‍ 2002 മുതല്‍ ഒരു ഇംഗ്ലീഷ് മീഡിയം ബാച്ചും ആരംഭിച്ചു. പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവു പുലര്‍ത്താനും എസ്. എസ്. എല്‍. സി. പരീക്ഷയില്‍ തുടര്‍ച്ചയായി 100% വിജയം കഴിഞ്ഞ ആറു വര്‍ഷമായി നിലനിര്‍ത്താനും സ്കൂളിന് സാധിക്കുന്നുണ്ട്.



                  മാര്‍.സെബാസ്റ്റ്യന്‍വള്ളോപ്പള്ളി(1983)


                       ശ്രീ. പി. ജെ ജോസഫ് (1983)

No comments:

Post a Comment